Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുരിതം നിറഞ്ഞ കുട്ടിക്കാലം, അവിടെ നിന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി, അവസാനം ഇന്ത്യയുടെ നെറുകയിലേക്ക്‌... ഈ നേതാവ്‌ ചായക്കടക്കാരനായതെങ്ങനെ?

17 MAY 2014 11:44 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്‌ത വിഷയങ്ങളില്‍ ഒന്നായിരുന്നു മോഡിയുടെ ചായക്കട. സാധാരണ ആള്‍ക്കാര്‍ ഒരു പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ താന്‍ കടന്നു പോയ കയ്‌പേറിയ ജീവിത സാഹചര്യങ്ങള്‍ മറക്കാറാണ്‌ പതിവ്‌. എന്നാല്‍ താന്‍ ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന സാധാരണക്കാരനാണെന്ന്‌ പറയാനായിരുന്നു നരേന്ദ്ര മോഡക്കിഷ്‌ടം. താന്‍ ചായ വിറ്റിട്ടുണ്ടെന്ന മോഡിയുടെ പ്രസ്ഥാവന വളരെ പെട്ടെന്നാണ്‌ രാഷ്‌ട്രീയ ആയുധമായത്‌. മോഡി പ്രധാനമന്ത്രി ആവില്ലെന്നും ചായവില്‍പ്പന തുടരേണ്ടി വരുമെന്നു പോലും മണിശങ്കര്‍ അയ്യരെ പോലയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കളിയാക്കിയിരുന്നു.
ഗുജറാത്തില്‍ ലോകായുക്ത ഉണ്ടായിരുന്നെങ്കില്‍ മോഡി ജയിയിലായനെ എന്ന്‌ രാഹുല്‍ ഗാന്ധിയും കളിയാക്കി. എന്നാല്‍ ജയിലിലായാല്‍ ചായ വിറ്റ്‌ ജീവിക്കുമെന്നും മോഡി തിരിച്ചടിച്ചു. ഇതിനിടെ മോഡിയുടെ ചായ ഇന്ത്യയില്‍ ഹരമായി. മോഡി ചായ രാഷ്‌ടീയമായി ഒരുപാട്‌ നേട്ടമുണ്ടാക്കി. ചായക്കട നടത്തുന്നവര്‍ക്കായി ഒരു തത്സമയ ചര്‍ച്ച പോലും മോഡി നടത്തി.
ഇന്ത്യയുടെ പ്രധാമന്ത്രി പദവിയിലെത്തുന്ന ഈ വലിയ നേതാവിന്റെ വിശേഷങ്ങള്‍ അറിയാന്‍ ലോകത്തിന്‌ ആകാക്ഷയുണ്ട്‌. നമുക്ക്‌ ചായക്കടയില്‍ നിന്നും തുടങ്ങാം.
നരേന്ദ്ര മോഡി ചായക്കടക്കാരനായതെങ്ങനെ?
1950ല്‍ ഗുജറാത്തിലെ വഡ്‌നഗറിലെ ഒരു സാധാരണ കച്ചവടക്കാരന്റെ മകനായാണ്‌ നരേന്ദ്ര ദാമോദര്‍ദാസ്‌ മോഡി ജനിച്ചത്‌. എണ്ണയാട്ടലും വില്‍പ്പനയും കുലത്തൊഴിലാക്കിയ ഗഞ്ചി എന്ന പിന്നോക്ക സമുദാമുദായമായിരുന്നു മോഡിയുടേത്‌.
ശരിക്കും ദാരിദ്യം നിറഞ്ഞതായിരുന്നു മോഡിയുടെ കുട്ടിക്കാലം. ചെറിയൊരു പലചരക്കു കച്ചവടം നടത്തുകയായിരുന്ന മോഡിയുടെ അച്ചനായ ദാമോദര്‍ ദാസ്‌ മൂല്‍ചന്ദ്‌ മോഡി. അമ്മ ഹീരാബെന്‍ . അച്ചന്റെ വരുമാനം കൊണ്ടു മാത്രം 6 കുട്ടികളെ വളര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ അമ്മ അയല്‍പക്കത്തെ വീടുകളില്‍ പണിക്കു പോയി. ദാരിദ്ര്യത്തിലും മോഡി നന്നായി പഠിച്ചു. അറിവ്‌ വന്നപ്പോള്‍ അച്ഛനേയും അമ്മയേയും സഹായിക്കാന്‍ മോഡി പഠനത്തോടൊപ്പം ജോലിയ്‌ക്കും പോയ്‌ തുടങ്ങി. ഇതിനിടെ ഗുജറാത്ത്‌ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി.

പഠനകാലത്താണ്‌ മോഡി എബിവിപിയുടെയും ആര്‍എസ്‌എസിന്റെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടനാവുന്നതും അവയില്‍ സജീവമാകുന്നതും. ഇന്ത്യയും പാകിസ്‌താനുമായുള്ള യുദ്ധം നടക്കുന്ന സമയത്ത്‌ മോഡിക്ക്‌ പതിനഞ്ചു വയസാണു പ്രായം. ആര്‍എസ്‌എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മോഡി പട്ടാളക്കാരെ സഹായിക്കുന്നതില്‍ വ്യാപൃതനായി. പോര്‍മുഖത്തേക്കു പോകുന്ന പട്ടാളക്കാര്‍ക്ക്‌ റയില്‍വേ സ്‌റ്റേഷനില്‍ ആഹാരവും മറ്റു സൗകര്യങ്ങളും ചെയ്‌തുകൊടുക്കാന്‍ അദ്ദേഹം രാപകലില്ലാതെ കഷ്‌ടപ്പെട്ടു. ഗുജറാത്തില്‍ പ്രളയമുണ്ടായപ്പോള്‍ ആര്‍എസ്‌എസ്‌ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

സന്യാസിയായി തീരണം എന്നായിരുന്നു മോഡിയുടെ ആഗ്രഹം. സ്‌കൂള്‍ പഠനമൊക്കെ കഴിഞ്ഞ്‌ ഒരുദിവസം അദ്ദേഹം ആരോടും പറയാതെ വീടുവിട്ടിറങ്ങി. പശ്‌ചിമ ബംഗാളിലെത്തി ശ്രീരാമകൃഷ്‌ണാശ്രമം ഉള്‍പ്പെടെ നിരവധി പുണ്യസ്‌ഥലങ്ങളില്‍ തങ്ങി. അലച്ചിലുകള്‍ക്കൊടുവില്‍ ഹിമാലയത്തിലെത്തിയ അദ്ദേഹം അവിടുത്തെ സന്യാസിമാര്‍ക്കൊപ്പംകൂടി. രണ്ടുവര്‍ഷത്തെ അജ്‌ഞാതവാസത്തിന്നൊടുവില്‍ വീട്ടിലേക്കു തിരികെ പോകാന്‍ തീരുമാനിച്ചു.

നാട്ടിലെത്തിയപ്പോള്‍ കുടുംബത്തിന്റെ അവസ്‌ഥ പരിതാപകരമായിരുന്നു. മാതാപിക്കാളെ വിശ്രമിക്കാന്‍ അനുവദിച്ച്‌ മോഡി സഹോദരനെ ഒപ്പംകൂട്ടി ഒരു ചായക്കട തുടങ്ങി. അഹമ്മദാബാദിലുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിനു സമീപം ഏറെക്കാലം മോഡി ചായക്കട നടത്തി. ഈ ചായക്കടക്കയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലോകമെങ്ങനും ചര്‍ച്ച ചെയ്യുന്നത്‌.

നരേന്ദ്രമോഡിയുടെ ഏറ്റവും വലിയ ദൗര്‍ബ്യമാണ്‌ അമ്മ ഹീരാബെന്‍. പ്രായാധിക്യത്താല്‍ അവശയെങ്കിലും ഏതുകാര്യത്തിനും അമ്മയുടെ അനുഗ്രഹം തേടാന്‍ അദ്ദേഹം മറക്കാറില്ല. തിരക്കിട്ട പരിപാടികളുള്ള ദിവസങ്ങളില്‍ രാത്രി വൈകിയെങ്കിലും അമ്മയുടെ അടുത്ത്‌ സമയം ചെലവഴിക്കാന്‍ മോഡിയെത്തും. പൂര്‍ണ സസ്യാഹാരിയായ മോഡി ലഹരിവസ്‌തുക്കള്‍ ഒന്നുംതന്നെ ഉപയോഗിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends