ഒരു രാജി നാടകം... തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് സോണിയയും രാഹുല്‍ ഗാന്ധിയും രാജിയ്‌ക്കൊരുങ്ങുന്നു

കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജിക്കൊരുങ്ങുന്നു. തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിസന്നദ്ധത അറിയിക്കുമെന്നാണ് സൂചന. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരായി ഇരുവരും രംഗത്തെത്തിയിരിക്കുന്നത്.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചതിന് ശേഷമായിരിക്കും ഇരുവരും രാജി സന്നദ്ധത അറിയിക്കുക. എന്നാല്‍ ഈ രാജി യാഥാര്‍ത്ഥ്യമാകില്ല. കാരണം സോണിയയുടേയും രാഹുലിന്റേയും കൈയ്യില്‍ നിന്നും കോണ്‍ഗ്രസ് നേതൃസ്ഥാനം പോയാല്‍ പിന്നെ അതൊരിക്കലും തിരിച്ച് കിട്ടില്ല. അതിനാല്‍ വെറും രാജി നാടകമായി മാറും.
ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇത്തവണ നേടിയത് വെറും 44 സീറ്റാണ്. 10 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























