ഭാര്യയ്ക്ക് സൗന്ദര്യം കൂടിപോയി... ഭര്‍ത്താവ് ചെയ്തത്?

സൗന്ദര്യം കൂടിപ്പോയതിനാല്‍ അന്യപുരുഷന്മാരുമായി സൗഹൃദമുണ്ടാകുമെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിസൊഴിച്ചു. ബംഗളൂരു സ്വദേശിയായ ചിന്നഗൗഡ തന്റെ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മുഖത്തും കൈ കാലുകളിലും വയറിലും ആഴത്തിലുള്ള പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ചിന്നഗൗഡയും ഭാര്യയും തമ്മില്‍ സ്ഥിരമായി പല വിഷയങ്ങളില്‍ വഴക്കടിക്കാറുണ്ട്. മാത്രവുമല്ല, ഇയാള്‍ ഭാര്യയെ മറ്റുള്ളവരുമായി സംസാരിക്കാനും അനുവദിച്ചിരുന്നില്ല. ഇത് കൂടാതെ ജോലിസ്ഥലത്ത് അന്യപുരുഷന്മാരുമായി രഹസ്യ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇയാള്‍ സ്ഥിരമായി തന്റെ ഭാര്യയ്ക്ക് മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മനംമടുത്ത് നാല് ദിവസം മുമ്ബ് ഭാര്യ തന്റെ ജോലി രാജിവച്ചിരുന്നു. എന്നാല്‍ ഇത് കൊണ്ടും മതിയാകാത്ത ചിന്നഗൗഡ കഴിഞ്ഞ ദിവസവും ഭാര്യയുമായി വഴക്കിട്ടു. വഴക്കിനൊടുവില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഭാര്യയ്ക്ക് നേരെ ഒഴിച്ച ചിന്നഗൗഡ സ്ഥലത്ത് നിന്നും മുങ്ങി.
ശരീരമാസകലം പൊള്ളലേറ്റ് വേദന കൊണ്ട് നിലവിളിച്ച ചിന്നഗൗഡയുടെ ഭാര്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ചിന്നഗൗഡയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















