അതിര്‍ത്തിയില്‍ പാക് വെടിവെയ്‌പ്പ് ; സഹപ്രവര്‍ത്തകനെ രക്ഷിക്കാനെത്തിയ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

നിയന്ത്രണരേഖയില്‍ പാക്‌സേന നയത്തിയ വെടിവെയ്‌പ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക പരിക്കേറ്റു. ജമ്മുകാശ്‌മീരിലെ പല്ലവന്‍മാല മേഖലയിലെ ജൊഗ്‌വാനിലാണ് സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ നിയന്ത്രണരേഖയിലെത്തിയ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാക്‌സേന വെടിയുതിര്‍ത്തത്. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പരിശോധനകള്‍ നടത്തവേ കുഴിബോംബ് പൊട്ടി ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റിരുന്നു. ഇയാളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കവേയാണ് മൂന്ന് സൈനികര്‍ക്ക് നേരെ പാക്‌സേന വെടിയുതിര്‍ത്തത്. പരിക്കേറ്റവരെ സൈനിക ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























