ജമ്മു കാശ്മീരില് ബസ് മറിഞ്ഞ് 17 മരണം

ജമ്മു കാശ്മീരില് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 17പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് യാത്രക്കാരുമായി പോയ ബസാണ് നിയന്ത്രണം തെറ്റി മലയിടുക്കിലേക്ക് മറിഞ്ഞത്. പതിനാലോളം പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തി. പൂഞ്ച്, റജൗരി ജില്ലകളില്‍ നിന്നും റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനായി എത്തിയ യുവാക്കളാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലേക്കു പോകുന്ന യാത്രക്കാരും ബസില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























