മോഡി തന്നെ താരം... നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു, കേന്ദ്ര മന്ത്രിയാകാന്‍ ചരടുവലി വേണ്ടെന്ന് മോഡി

നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നാമനിര്‍ദ്ദേശം ചെയ്തു. മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ മോദിയെ പിന്തുണച്ചു.
നരേന്ദ്ര മോദി നാളെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്നാണ് സൂചന. മോദിയുടെ അടുത്ത അനുയായി ആയ അനന്ദിഭന്‍ പട്ടേല്‍ ആയിരിക്കും പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാവുകയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്‍ഡിഎ യോഗവും ഇന്ന് ചേരും. എന്‍ഡിഎ എംപിമാരുടെ യോഗം ചേര്‍ന്ന് മോദിയെ എന്‍ഡിഎ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.
മന്ത്രിസഭ രൂപീകരിക്കാന്‍ നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിക്കും. ഉച്ചയ്ക്ക് 3.15ഓടെയാണ് മോദി രാഷ്ട്രപതിയെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കുക.
അതേസമയം എംപി മാര്‍ക്കും നേതാക്കന്‍മാര്‍ക്കും ശക്തമായ താക്കീത് നല്‍കി മോഡി രംഗത്തു വന്നു. കേന്ദ്രമന്ത്രിയാകാന്‍ അണിയറ നീക്കങ്ങളും ചരടു വലികളും നടത്താതെ സ്വന്തം സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടത്താന്‍ ശ്രമിക്കണമെന്ന് മോഡി നിര്‍ദ്ദേശം നല്‍കി.
വിവിധ സംസ്ഥാനങ്ങളിലെ എംപിമാരും നേതാക്കന്‍മാരും മന്ത്രിസ്ഥാനം നേടാന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളും ശുപാര്‍ശകളും കൂടിയ സാഹചര്യത്തിലാണ് മോഡിയുടെ ഈ താക്കീത്. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചതും മോഡിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടിയതിനാല്‍ മന്ത്രിസഭാ പ്രവേശനത്തിന് മോഡിയുടേതാണ് അവസാന വാക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























