നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ട കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പട്യാല ഹൗസ് കോടതിയാണ് കെജ്‌രിവാളിനെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ട കേസിലാണ് നടപടി.
കേസില്‍ ജാമ്യമെടുക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ വിസമ്മതിച്ചിരുന്നു. ഇതൊരു രാഷ്ട്രീയ കേസ് ആണെന്നും താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ജാമ്യം എടുക്കാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടപ്പോള്‍ കെജ്‌രിവാളിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























