മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്‌പക്‌സെ പങ്കെടുക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജ്‌പക്‌സെ പങ്കെടുക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. രാജ്‌പക്‌സെ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജയലളിത മുന്നറിയിപ്പ് നല്‍കി. മറ്റു നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എം എഡിഎംകെ നേതാവ് വൈകോയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് വൈകോ പറഞ്ഞു.
ജയലളിതയും ഭീഷണിയുമായി രംഗത്തു വന്നിട്ടുണ്ട്. രാജ്‌പക്‌സെ ചടങ്ങില്‍ പങ്കെടുക്കുയാണെങ്കില്‍ ആ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജയലളിത മുന്നറിയിപ്പ് നല്‍കി. മോദിക്ക് ആദ്യമേ തന്നെ എല്ലാ പിന്തുണയും നല്‌കിയാളാണ് ജയലളിത.
ഡി എംകെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പങ്കെടുക്കുന്നതിനെതിരെയും തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മന്‍മോഹന്‍സിംഗ് ചടങ്ങ് ബഹിഷ്‌കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























