അസം മുഖ്യമന്ത്രി ഇന്ന് രാജി സമര്‍പ്പിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഇന്ന് രാജി സമര്‍പ്പിക്കും. അസമില്‍ 13 വര്‍ഷമായി മുഖ്യമന്ത്രിയായി തുടരുന്ന തരുണ്‍ ഗോഗോയ് കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇന്ന് കോണ്‍ഗ്യസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് രാജിക്കത്ത് കൈമാറും.
അസമിലെ 14 സീറ്റുകളില്‍ ഏഴെണ്ണം ബി ജെ പി പിടിച്ചെടുത്തു. അവേശിഷിക്കുന്നവയില്‍ മൂന്നെണ്ണം യു ഡി എഫ് നേടിയതോടെ കോണ്‍ഗ്രസ് നാലെണ്ണത്തില്‍ ചുരുങ്ങി. 2001 മുതല്‍ അധികാരത്തിലിരിക്കുന്ന ഗോഗോയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























