മോദി വിളിച്ചാല്‍ കൂടെ വരും

നരേന്ദ്രമോദി ക്ഷണിച്ചാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ ഒരുക്കമാണെന്ന് യശോദ ബെന്‍. ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ഇനി ഇതൊന്നുമില്ലെങ്കിലും തനിക്ക് പരാതിയില്ല. മോദി ഭാര്യയായി അംഗീകരിച്ചതില്‍ തന്നെ അതിയായ സന്തോഷമുണ്ടെന്നും ബെന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മോദി ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പുണ്ടായിരുന്നതായും അവര്‍ പറഞ്ഞു. വിവാഹ ശേഷം അദ്ദേഹം അദ്ദേഹത്തിന്റെയും ഞാന്‍ എന്റെയും വഴി തിരഞ്ഞെടുക്കുകയായിരുന്നു.
വഡോദരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാണ് മോദി ആദ്യമായി ഭാര്യയുടെ പേര് പത്രികയില്‍ എഴുതിച്ചേര്‍ത്തത്. മോദിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഒരുപാട് കോലാഹലങ്ങള്‍ ഉടലെടുത്തിരുന്നു. പ്രായ പൂര്‍ത്തിയാകും മുന്‍പ് നടന്ന വിവാഹം ഉപേക്ഷിച്ച് രാഷ്‌ട്ര സേവനത്തിനിറങ്ങുകയായിരുന്നു മോദി. യശോദ ബെന്നാകട്ടെ വേറെ വിവാഹത്തിന് തയ്യാറായതുമില്ല.
ഏതായാലും വര്‍ഷങ്ങള്‍ക്കു ശേഷം മോദിയുടെ ഭാര്യാ പദവി കിട്ടിയ സന്തോഷത്തിലാണ് യശോദ ബെന്‍. മോദിയുടെ അമ്മ ഹീരാ ബെന്നിനൊപ്പം യശോദ ബെന്നിനും എസ് പി ജി സുരക്ഷ ലഭിക്കും. യശോദബെന്‍ മോദിക്കൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. മെയ് 26 നാണ് നരേന്ദ്രമോദി ഇന്ത്യയുടെ പതിന്നാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























