ഷാസിയ ഇല്‍മിയും ക്യാപ്‌റ്റന്‍ ഗോപിനാഥും ആം ആദ്‌മി വിട്ടു

ദേശീയതലത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ കനത്ത പരാജയത്തിനു പിന്നാലെ ആംആദ്‌മി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടി വിട്ടു. ഉച്ചയ്‌ക്ക് ഒരുമണിക്ക് ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് രാജിതീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ എല്ലാ ചുമതലകളും ഒഴിയുന്നതായി ഷാസിയ അറിയിച്ചു.
നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഈ തീരുമാനം. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലാതായെന്ന് ഷാസിയ ആരോപിച്ചു. ഷാസിയ ഇല്‍മിക്കൊപ്പം ക്യാപ്‌റ്റന്‍ ഗോപിനാഥും എഎപി വിട്ടു. ആംആദ്‌മി പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരേ ഷാസിയ ഇല്‍മി പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നും ഷാസിയ ഇല്‍മി പറഞ്ഞു. ഷാസിയയെ രാജിയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ മുന്‍ കരസേന മേധാവിയും ബിജെപിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന വി.കെ. സിംഗിനെതിരെ എഎപിയില്‍ നിന്ന് മത്സരിച്ച ഷാസിയ പരാജയപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























