Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദത്തിനു പുറമെ സംസ്ഥാനങ്ങളെയും ഭരിക്കാന്‍ നരേന്ദ്രമോദി തയ്യാറാവുന്നു

24 MAY 2014 06:25 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളും ഭരിക്കാന്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രിയുടെ സെല്‍ തുറക്കാനുള്ള മോദിയുടെ തീരുമാനത്തിന്‌ പിന്നില്‍ സംസ്ഥാനങ്ങള്‍ക്കു കൂച്ചു വിലങ്ങിടാനുള്ള നീക്കമാണുള്ളത്‌. ഒരു സീനിയര്‍ ഐ എ എസുകാരന്റെ നേതൃത്വമാണ്‌ സെല്ലിനുണ്ടാകുക. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമുള്ള നിവേദനങ്ങള്‍ ഇനി പ്രധാനമന്ത്രിയുടെ സെല്ലില്‍ നല്‍കിയാല്‍ മതി. നിവേദനങ്ങളില്‍ ഉടനടി നടപടിയുണ്ടാകും. മാസം രണ്ട്‌ തവണ ഡല്‍ഹി യാത്ര നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ പാരയായി മാറും ഈ സെല്‍ .

സെക്രട്ടറിയേറ്റിലായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രിയുടെ കണ്ണുകളായിട്ടായിരിക്കും സെല്ലിന്റെ പ്രവര്‍ത്തനം. സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ തന്നെ കേന്ദ്രത്തെ അറിയിക്കാന്‍ സംവിധാനം ഉണ്ടാകും. കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രചരണങ്ങളും സംഭവങ്ങളും മോദിയെ നേരിട്ടറിയിക്കാന്‍ സെല്ലില്‍ സംവിധാനം ഉണ്ടാകും. മോദിയുടെ സെല്ലില്‍ കേന്ദ്ര സര്‍ക്കാരിന്‌ വിശ്വസ്‌തനായ ഐ എ എസുകാരനായിരിക്കും നിയമിക്കപ്പെടുക. മോദി സെല്ലില്‍ നിയമിക്കപ്പെടാനുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ്‌ നരേന്ദ്ര മോദിയുടെ ഓഫീസ്‌ എടുത്തു തുടങ്ങിയിട്ടുണ്ട്‌.

തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ കേരള പ്രതിനിധി ഉണ്ടാകില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. രാജഗോപാലിന്റെ തോല്‍വിയാണ്‌ കാരണം. എന്നാല്‍ കേരളത്തില്‍ ബി ജെ പിക്ക്‌ വോട്ട്‌ വര്‍ധിച്ച സാഹചര്യത്തില്‍ മലയാളിയെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. എന്നാല്‍ ഇക്കാര്യം മോദി അംഗീകരിക്കാന്‍ സാധ്യതയില്ല.
ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ ആസ്ഥാനങ്ങളിലും മോദി പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. പരാതിപ്പെട്ടിയില്‍ നിന്നും പരാതി ലഭിച്ചാല്‍ അത്‌ മുഖ്യമന്ത്രിയുടെ സെല്‍ പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമായിരുന്നു. ഇതേ സംവിധാനമാണ്‌ മോദി സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നത്‌.
ചുരുക്കത്തില്‍ സംസ്ഥാനങ്ങളില്‍ ഒരു സമാന്തര ഭരണമാണ്‌ മോദി ഉദ്ദേശിക്കുന്നത്‌. ഐ എ എസുകാരുടെ പ്രവര്‍ത്തനങ്ങളും വീക്ഷിക്കപ്പെടും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ കേന്ദ്രത്തിന്‌ നേരിട്ട്‌ ലഭിക്കാനും വഴിയൊരുക്കും. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അഴിമതികളും മോദിയുടെ ശ്രദ്ധയില്‍ ഉടനടിയെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (31 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (33 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (41 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (48 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends