ഇന്ത്യന്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ നരേന്ദ്രമോഡി ഒരുങ്ങി കഴിഞ്ഞു... നമുക്ക് സ്വാഗതം ചെയ്യാം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ

ഇന്ത്യന്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ നരേന്ദ്രമോഡി ഒരുങ്ങി കഴിഞ്ഞു. സത്യപ്രതിജ്ഞയ്‌ക്ക് മണിക്കൂറുകള്‍ ശേഷിക്കെ മോഡിയും സംഘവും ഭരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും ഒരുക്കിക്കഴിഞ്ഞു. ലോക നേതാക്കള്‍ ഉറ്റു നോക്കുകയാണ് പുതിയ ഭാരതത്തെ.
സാര്‍ക്ക് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രധാന നേതാക്കളെല്ലാം മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തും. ഇതില്‍ ഏറെ ശ്രദ്ധാകേന്ദ്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത കുറച്ച് ഒന്നിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന മത്സ്യ തൊഴിലാളികളെ വിട്ടയ്‌ക്കാനും തീരുമാനമായി. ഇതോടൊപ്പം ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന മത്സ്യ തൊഴിലാളികളേയും വിട്ടയയ്‌ക്കും.
ഇതെല്ലാം മോഡിയുടെ നയതന്ത്രത്തിനുള്ള അംഗീകാരമായി ലോകം കാണുന്നു.
https://www.facebook.com/Malayalivartha
























