യു പിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 20 മരണം

യുപിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗോരഖ്‌ധാം എക്‌സ്‌പ്രസും ചരക്കുതീവണ്ടിയുമാണ് കൂട്ടിയിടിച്ചത്. സന്ത് കബീര്‍നഗര്‍ ജില്ലയില്‍ ചുരൈദ് റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ട്രെയിന്‍ പാളംതെറ്റിയതാണ് അപകടകാരണമെന്ന് റെയില്‍വേ വക്താവ് അലോക് സിംഗ് അറിയിച്ചു.
ഹരിയാനയില്‍ നിന്ന് യുപിയിലെ ഗോരഖ്‌ധാമിലേക്കു പോകുകയായിരുന്നു ട്രെയിന്‍. സിഗ്നല്‍ തെറ്റി ഇരു ട്രെയിനുകളും ഒരേ ട്രാക്കില്‍ വന്നതാണ് കൂട്ടിയിടിക്കു കാരണം. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ബോഗി പൂര്‍ണമായും തകര്‍ന്നു. ആറോളം ബോഗികള്‍ പാളംതെറ്റി.
അപകടത്തില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സ്ഥിതിഗതികള്‍വിലയിരുത്താനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‌കാനും അദ്ദേഹം കാബിനറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha
























