വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രി പോലുമില്ലെന്ന് അജയ് മാക്കന്‍

മോദി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍ . സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തി ലുള്ളത് എന്നായിരുന്നു മാക്കന്റെ ട്വീറ്റ്.
‘മോദിയുടേത് എന്തൊരു മന്ത്രിസഭയാണ്! വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രി പോലുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ പതിനൊന്നാം പേജിലെ അവരുടെ സത്യവാങ്മൂലം നോക്കിയാല്‍ അത് കാണാം.’ എന്നായിരുന്നു അജയ് മാക്കന്റെ ട്വീറ്റ്. സൃമൃതി ഇറാനിയെ സെക്‌സിയസ്റ്റ് എന്നും വരേണ്യ എന്നും വിശേഷിപ്പിച്ച മാക്കന്‍ പ്രസ്താവനയും വിവാദമായി.
സൃമൃതി ഇറാനിക്കെതിരായ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി പ്രതികരിച്ചു. സ്മൃതി ഇറാനിക്ക് ഹിന്ദിയും ഇംഗ്ലീഷും സുഗമമായി സംസാരിക്കാനാവുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രമുഖ ടിവി അവതാരകയും ചലച്ചിത്ര താരവുമായ സ്മൃതി ഇറാനി ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























