മലയാളം അറിയാവുന്ന, മലയാളികളെ ഏറെ അറിയാവുന്ന സദാനന്ദ ഗൗഡ മലയാളികളുടെ സ്വന്തം മന്ത്രിയാകുന്നു: കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് ആവശ്യം

കേരളത്തിന് ഒരു കേന്ദ്രമന്ത്രിപോലും ഇല്ലെന്നുള്ള പരിതാപത്തിനിടയില്‍ മലയാളമറിയാവുന്ന മലയാളികളെ നേരിട്ടറിയാവുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ റെയില്‍വേ മന്ത്രിയുമായ സദാനന്ദ ഗൗഡ കേരളത്തിനു വേണ്ടി വാദിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് ആവശ്യമാണെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.
എന്ത് കാരണത്താലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിന്നുപോയതെന്ന് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രത്യേക സോണ്‍ വേണണെന്ന കേരളത്തിന്റെ ആവശ്യം പഠിച്ചതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. റെയില്‍വേയുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും അതേക്കുറിച്ച് വിശദമയി ആലോചിച്ച് വേണ്ട നടപടികളെടുക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. കഴിഞ്ഞ ദിവസം ഗോരഖ്ദാം എക്‌സ്പ്രസ്സ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് ഗൗഡ ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ മന്ത്രാലയം ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഒരു വിഷയം സുരക്ഷ തന്നെയായിരിക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരുക എന്ന സ്വപ്‌നപദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ പ്രധാനമന്ത്രി അതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ആ വിഷയത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























