സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസം ചോദിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഉമാഭാരതിയുടെ മറു ചോദ്യം: സോണിയ ഗാന്ധിയുടെ യോഗ്യത എന്താണ്?

കേന്ദ്ര മാനവ വിഭവ മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രിയില്ലെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെതിരെ കേന്ദ്ര ജല വിഭവ മന്ത്രി ഉമാഭാരതി രംഗത്തെത്തി. സോണിയ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് തനിക്കറിയണം. യുപിഎ സര്‍ക്കാരിന്റെ തലപ്പത്തിരുന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നത് അവരാണ്.
അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാണാന്‍ ആഗ്രഹമുണ്ട്. അവരുടെ യോഗ്യത അറിയണം. അതിനു ശേഷം കോണഗ്രസ് നേതാക്കള്‍ സ്മൃതി ഇറാനിയുടെ യോഗ്യതയെ കുറിച്ച് സംസാരിക്കട്ടെയെന്നും ഉമാ ഭാരതി പറഞ്ഞു
‘മോദിയുടേത് എന്തൊരു മന്ത്രിസഭയാണ്! വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രി പോലുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ പതിനൊന്നാം പേജിലെ അവരുടെ സത്യവാങ്മൂലം നോക്കിയാല്‍ അത് കാണാം.’ എന്നായിരുന്നു അജയ് മാക്കന്റെ ട്വീറ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























