സദാചാര ഗുണ്ടായിസം ; അന്യമതത്തില്‍പ്പെട്ട യുവതിക്കൊപ്പം കണ്ട മുസ്‌ലീം യുവാവിനെ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു

സദാചാര ഗുണ്ടായിസം ഇന്ത്യയില്‍ അരങ്ങുവാഴുന്നു. അന്യമതത്തില്‍പ്പെട്ട യുവതിക്കൊപ്പം കണ്ട മുസ്‌ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഇന്നലെയാണ് സംഭവം. യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ ഉള്ളം കാല്‍ മുതല്‍ ഉച്ചിവരെ ദേഷ്യം അരിച്ചു കയറുന്നവരാണ് സദാചാര ഗുണ്ടകള്‍. പശുവിറച്ചിയുടേയും ബീഫിന്റേയും പേരിലും ഇത്തരക്കാരുടെ ഗുണ്ട വിളയാട്ടം തുടരുകയാണ്. ബൊക്കാറോയിലെ കത്താരയിലാണ് ആക്രമണം നടന്നത്. മൊഹമ്മദ് ഷക്കീര്‍ എന്ന യുവാവാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. പ്രയാഗ സെന്ററിലെ ജീവനക്കാരനാണ് ഷക്കീര്‍. ഓഫീസിനുള്ളില്‍ അന്യമതത്തിലുള്ള സ്ത്രീക്കൊപ്പം ഷക്കീര്‍ ഇരിക്കുന്നത് കണ്ട ചിലര്‍ക്ക് രസിച്ചില്ല. അവര്‍ സംഘടിച്ചെത്തി ഷക്കീറിനെ ഓഫീസില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു. ഷക്കീറിന്റെ വസ്ത്രം വലിച്ചു കീറി, ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു. നിരവധിയാളുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം. കാര്യമെന്തെന്നറിയാതെ പലരും അതിശയിച്ചു. യാതൊരു ദയയുമില്ലാതെയായിരുന്നു യുവാവിനെ സംഘം മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ടു. മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തി പൊലീസ് യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഹമ്മദിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരുക്കേറ്റിട്ടുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് മന്ദു യാദവ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
https://www.facebook.com/Malayalivartha
























