Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഗുജറാത്തില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എ മാരെ മാറ്റിയ കര്‍ണാടകമന്ത്രിയുടെ വീട്ടില്‍ റെയ്ഡ് ; 11 കോടി പിടിച്ചു

03 AUGUST 2017 07:52 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംരക്ഷണച്ചുമതലയുള്ള കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 11 കോടി രൂപ പിടിച്ചെടുത്തതായി ഔദ്യോഗിക വിശദീകരണം. ആദായനികുതി വകുപ്പിനെ ഉപയോഗിച്ചു ബി.ജെ.പി. രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
റിസോര്‍ട്ട് രാഷ്ട്രീയത്തിനിടെ റെയ്ഡ് രാഷ്ട്രീയവും കൂടിയായതോടെ ഗുജറാത്ത് കോണ്‍ഗ്രസിലെ സംഭവവികാസങ്ങളെച്ചൊല്ലി ബി.ജെ.പി.കോണ്‍ഗ്രസ് പോര് രൂക്ഷം. ഗുജറാത്തില്‍ എട്ടിന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്കൊടുവില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. ബാക്കിയുള്ള തങ്ങളുടെ 43 എം.എല്‍.എമാരെയാണു കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്കു മാറ്റിയത്. ഗുജറാത്തില്‍നിന്നുള്ള പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ ഉപദേശകനുമായ അഹമ്മദ് പട്ടേലിന്റെ ജയസാധ്യത ഇല്ലാതാക്കുമെന്ന ഭയത്താലാണു നടപടി.
അതിനിടെയാണ് എം.എല്‍.എമാരെ ബംഗളുരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ താമസിപ്പിക്കാനും സംരക്ഷണമൊരുക്കാനും നിയോഗിക്കപ്പെട്ട മന്ത്രി ഡി.കെ. ശിവകുമാറിനെതിരേ നികുതിവെട്ടിപ്പ് ആരോപിച്ച് ആദായനികുതി വകുപ്പ് നടപടി തുടങ്ങിയത്.
ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളിലെ 60 ഇടങ്ങളിലാണു റെയ്ഡ് നടത്തിയത്. എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിയെക്കൂട്ടി അദ്ദേഹത്തിന്റെ വസതിയിലേക്കു പോവുകയായിരുന്നു.
ശിവകുമാറിന്റെ അടുത്തയാളും റിസോര്‍ട്ട് മാനേജറുമായ ജി.പി. മാത്യു, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വിനയ് കാര്‍ത്തിക് എന്നിവരെ ചോദ്യം ചെയ്യാനായി ആദായനികുതി വകുപ്പ് ഓഫീസിലേക്കു കൊണ്ടുപോയി. റെയ്ഡിനെ കുറിച്ചു പ്രതികരിക്കാന്‍ മന്ത്രി തയാറായിട്ടില്ല.
ഡല്‍ഹി സഫ്ദര്‍ജങ്ങിലെ മന്ത്രിയുടെ വസതിയിലും ഹാസന്‍, മൈസൂരു എന്നിവിടങ്ങിലെ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കണ്ടെടുത്തു. വിവിധയിടങ്ങളില്‍നിന്ന് 11 കോടി രൂപ പിടിച്ചെടുത്തതായും ആദായനികുതി വകുപ്പ് വ്യക്തമാക്കി. സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ സംരക്ഷണയില്‍ 120 ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു.
റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയതിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. എന്നാല്‍, എം.എല്‍.എമാരുടെ മുറികളില്‍ പരിശോധന നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ മുറി മാത്രമാണു പരിശോധിച്ചതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (32 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (38 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (46 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (58 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends