ദാദ്രി കൊലപാതക കേസിലെ പ്രധാനപ്രതി അടക്കം 15 പ്രതികളും പുറത്ത്

ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ 19 പ്രതികളില്‍ 15 പേരും പേരും ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുനിത് എന്ന പ്രതിയാണ് ഒടുവില്‍ പുറത്തിറങ്ങിയത്. പ്രധാന പ്രതിയും ബിജെപി നേതാവിന്റെ മകനുമായ വിശാല്‍ റാണയും ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
അടുത്ത വാദം കേള്‍ക്കല്‍ ആഗസ്റ്റ് ഒമ്പതിന് നടക്കാനിരിക്കേയായിരുന്നു അലഹബാദ് ഹൈക്കോടതി വിശാലിന് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ വിശാലിന് മാത്രം നിഷേധിക്കുന്നതില്‍ ന്യായമില്ലെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം അനുവദിച്ച നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് വാദിഭാഗം അഭിഭാഷകന്‍ അറിയിച്ചു. അനധികൃതമായി പശുവിനെ കൊന്നുവെന്നും അതിന്റെ മാംസം സൂക്ഷിച്ചുവെന്നും ആരോപിച്ചാണ് കഴിഞ്ഞ സെപ്തംബര്‍ 28ന് മുഹമ്മദ് അഖ്‌ലാഖിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇപ്പോള്‍ ശ്രീ ഓം, രൂപേന്ദ്ര വിവേക് എന്നീ പ്രതികളാണ് ജയിലിലുള്ളത്.

പ്രതികളിലൊരാളായ രവിന്‍ സിസോദിയ ജയിലില്‍ വച്ച മരണപ്പെട്ടപ്പോള്‍ പ്രതിയുടെ മൃതദേഹത്തില്‍ ദേശീയ പതാക പൊതിഞ്ഞിരുന്നതും വിവാദമായിരുന്നു.

https://www.facebook.com/Malayalivartha

























