പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തു

പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വണ്ടയ്‌ക്കാനം സ്വദേശിനി പ്രിന്‍സിയാണ് മരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് യുവതി മരിച്ചതെന്നാണ് പോലീസ് നിഗമനം. അടുത്തയാഴ്‌ചയായിരുന്നു യുവതിയുടെ പ്രസവത്തിനുള്ള തീയതി നിശ്ചയിച്ചിരുന്നത്.
ഭര്‍ത്താവ് ഷൈജുവിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് യുവതി മരിച്ചത്. എന്നാല്‍ രാവിലെ ഏഴുമണിയോടെയാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. ഷൈജു ദേഹോപദ്രവം ചെയ്യുന്നുവെന്ന് കാണിച്ച് പ്രിന്‍സി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























