Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

മഅദനിയുടെ പുതുക്കിയ സുരക്ഷാചെലവ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇന്ന് അറിയിക്കും

04 AUGUST 2017 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ പിഡിപി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ പുതുക്കിയ സുരക്ഷാചെലവ് എത്രയെന്നു കര്‍ണാടക സര്‍ക്കാര്‍ ഇന്നു സുപ്രീം കോടതിയെ അറിയിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു യാത്രാബത്തയും ദിനബത്തയും മാത്രം നല്‍കിയാല്‍ മതിയെന്നു കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയായിരിക്കും കര്‍ണാടകം ഇന്നു സമര്‍പ്പിക്കുക. സുരക്ഷാ ഉദ്യോഗസ്ഥരുടെ ദിനബത്തയും യാത്രാബത്തയും മാത്രം ഉള്‍പ്പെടുന്ന തുക എത്രയെന്ന് ഇന്നു വ്യക്തമാക്കാന്‍ ജഡ്ജിമാരായ എസ്.എ.ബോബ്‌ഡെയും എല്‍.നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ചാണു കര്‍ണാടക സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.

മഅദനിയുടെ സുരക്ഷ കര്‍ണാടക സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്നു കോടതി വ്യക്തമാക്കി. മഅദനിക്ക് ഒരുക്കുന്ന സുരക്ഷയുടെ വിശദാംശങ്ങളും കര്‍ണാടകം കോടതിയെ അറിയിച്ചേക്കും. സുരക്ഷാചെലവായി 15 ലക്ഷം രൂപയോളം കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മഅദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലായിരുന്നു. സുരക്ഷയൊരുക്കാന്‍ വലിയ തുക കെട്ടിവയ്ക്കണമെന്ന കര്‍ണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണു ഉന്നയിച്ചത്.

മഅദനിക്കു കേരളത്തില്‍ സുരക്ഷ നല്‍കാമെന്ന കേരള സര്‍ക്കാരിന്റെ വാഗ്ദാനം കോടതി തള്ളി. ആരുടെ ഒത്താശയിലാണു പൊലീസിന്റെ നിലപാടെന്നും മഅദനിയുടെ യാത്ര തടസ്സപ്പെടുത്തുകയാണോ ഉദ്ദേശ്യമെന്നും ചോദിച്ച കോടതി, തങ്ങളുടെ ഉത്തരവിനെ ഗൗവരമായി എടുക്കണമെന്നു കര്‍ണാടകയ്ക്കു മുന്നറിയിപ്പു നല്‍കി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കു പോയപ്പോള്‍ ആകെ 18,000 രൂപയാണു സുരക്ഷാച്ചെലവിനു നല്‍കിയതെന്നു മഅദനിക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും

വാദിച്ചു

.

അന്നു നാലു പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 19 പേര്‍. ആവശ്യപ്പെടുന്നതു 15 ലക്ഷം രൂപ. ജാമ്യത്തിലായിരിക്കെ മാതാവിനെ കാണാന്‍ പോയപ്പോള്‍ ഒരു പൈസയും നല്‍കേണ്ടിവന്നില്ല. എന്താണിതെന്നു കോടതി കര്‍ണാടകയുടെ അഭിഭാഷകന്‍ ജെ.അരിസ്‌റ്റോട്ടിലിനോടു ചോദിച്ചു. അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് മഅദനിക്കെതിരെ ആരോപിക്കപ്പെടുന്നതെന്നും സുരക്ഷാച്ചെലവിനായി 12.54 ലക്ഷം രൂപയും നികുതിയുമാണ് ആവശ്യപ്പെട്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേരളത്തിലെത്തിക്കഴിഞ്ഞാല്‍ മഅദനിക്കു സുരക്ഷ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നു കേരളത്തിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശ് പറഞ്ഞു. എന്നാല്‍, കേരളത്തിന്റെ സുരക്ഷ ആവശ്യമില്ലെന്നും അക്കാര്യം കര്‍ണാടകയുടെ ഉത്തരവാദിത്തമാണെന്നും കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടാല്‍ മാത്രം കേരളം അധിക സുരക്ഷ നല്‍കിയാല്‍ മതിയെന്നും സുപ്രീം കോടതി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (26 minutes ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (30 minutes ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (36 minutes ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (42 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (44 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (49 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (50 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (1 hour ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (1 hour ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

Malayali Vartha Recommends