Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഐ.എസ്. ക്യാമ്പിൽ എത്തിയ ഒമ്പത് മലയാളികളും കൊല്ലപ്പെട്ടതായി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സ്ഥിരീകരണം

04 AUGUST 2017 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം

കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..

ഐ.എസ്. ക്യാമ്പിൽ എത്തിയ ഒമ്പത് മലയാളികളും കൊല്ലപ്പെട്ടതായി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ ഐ.എസ്. ക്യാമ്പിൽ സ്ത്രീകള്‍ ഉള്‍പ്പടെ 46 മലയാളികള്‍ എത്തിയതായും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് കഞ്ചിക്കോട് പ്രീക്കോട്ട് മില്‍ കോളനിയിലെ കെ.ടി. ഷിബി (39), കോഴിക്കോട് വടകര ചോറോട് നെട്ടൂര്‍വീട്ടില്‍ മന്‍സൂര്‍(42), കണ്ണൂര്‍ പാപ്പിനിശ്ശേരി തവോട്ടില്‍ പി.വി. ഷമീര്‍(43), കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്(36) എന്നിവര്‍ കൊല്ലപ്പെട്ടന്ന വിവരമാണ് രഹസ്യാനേ്വഷണ വിഭാഗങ്ങളും എന്‍.ഐ.എയും ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മന്‍സൂറിന്റെ ഭാര്യയും കുട്ടികളും കൊല്ലപ്പെട്ടതായും ഐ.ബി സംശയിക്കുന്നുണ്ട്.

കാസര്‍ഗോഡ് പടന്ന സ്വദേശികളായ അഫ്സല്‍ മന്‍സില്‍ ടി.കെ. ഹഫിസുദ്ദീന്‍(23), വടക്കെപുറം മുര്‍ഷിദ് മുഹമ്മദ് (24), പാലക്കാട് യാക്കര മുരിക്കാവ് കവലപ്പറമ്പിൽ യഹ്യ എന്ന ബെസ്റ്റിന്‍, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ തട്ടാനിച്ചേരി ജമീല മന്‍സില്‍ മുഹമ്മദ് മര്‍വ്വാന്‍ എന്നിവരും ഐ.എസിന്റെ കേരള തലവനായിരുന്ന കോഴിക്കോട് മൂഴിക്കല്‍ ഇടക്കലത്തൂര്‍ സജീര്‍ മംഗലശ്ശേരി എന്ന സമീര്‍ അലി (36) ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ ഐ.ബി സ്ഥിരീകരിച്ചിരുന്നു. സജീര്‍ കൊല്ലപ്പെട്ടശേഷം കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റാഷിദ് അബ്ദുല്ലയാണ് ഐ.എസിന്റെ കേരള ഘടകമായ അന്‍സാറുള്‍ ഖിലാഫയുടെ തലവനെന്നതും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ദമ്പതികൾ ഉള്‍പ്പടെ 22 പേരാണ് ഐ.എസ്. ക്യാമ്പിലെത്തിയത് എന്നായിരുന്നു സ്ഥിരീകരണം. എന്നാല്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ നാഗര്‍ഹാറിലെ ഐ.എസ് ക്യാമ്പിലെത്തിയതായി സ്ഥിരീകരിച്ചത്. അതേസമയം ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതും ഇടവേളക്കുശേഷം വ്യാപകമായിട്ടുണ്ട്.

മൂന്നുമാസത്തിനിടെ 42 ശബ്ദസന്ദേശമാണു പുറത്തുവന്നത്. വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതാണ് അറബിയിലും മലയാളത്തിലുമുള്ള ഇവ. മലബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില തീവ്ര മുസ്ലിം സംഘടനകള്‍ ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടനകളുടെ പ്രവര്‍ത്തനം പോലീസ് നിരീക്ഷണത്തിലാണ്. മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട്ചെയ്യുന്നത് കേരള എക്സ്പോസ് എന്ന ടെലിഗ്രാം ഗ്രൂപ്പ് വഴിയാണെന്നും തെളിഞ്ഞിട്ടുണ്ട്.

വിശുദ്ധ യുദ്ധത്തിനുള്ള ആഹ്വാനവും ആശയപ്രചാരണവും ഈ ഗ്രൂപ്പ് വഴി നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരള മെസേജ് ടു 66 എന്ന രണ്ടു വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ച 350 പേരെ കേന്ദ്ര സംസ്ഥാന രഹസ്യാനേ്വഷണ വിഭാഗങ്ങളും എന്‍.ഐ.എയും ചേര്‍ന്ന് ത്രീവ്ര ആശയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചതായി അവകാശപ്പെടുന്നുണ്ട്. ഓപ്പറേഷന്‍ പീജിയോണ്‍ എന്ന പേരില്‍ ഇവരെ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ ബോധവല്‍ക്കരിക്കുകയായിരുന്നുവെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (25 minutes ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (29 minutes ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (35 minutes ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (41 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (43 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (48 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (49 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (1 hour ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (1 hour ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

Malayali Vartha Recommends