റോബര്‍ട്ട് വധേര വിഐപിയല്ലെന്ന് കേന്ദ്രം, വിമാനത്താവളത്തില്‍ പ്രത്യേക ഇളവ് വേണ്ടെന്ന് പ്രിയങ്കയും

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്കുള്ള വിഐപി പരിഗണന എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് മുന്നില്‍ കണ്ട് തനിക്കും ഭര്‍ത്താവ് റോബോര്‍ട്ട് വധേരക്കും വിമാനത്താവളത്തില്‍ പ്രത്യക ഇളവ് വേണ്ടെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. വിമാനത്താളത്തില്‍ പരിശോധക്ക് ഇളവ് അനുവദിച്ചിരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് തന്നെയും ഭര്‍ത്താവിനെയും പിന്‍വലിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. എസ്.പി.ജി ഡയറക്ടര്‍ക്ക് അയച്ച കത്തിലൂടെയാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
താനും ഭര്‍ത്താവും സാധാരണ ചാനലിലൂടെ പോകുമെന്നും പ്രിയങ്ക അറിയിച്ചു. ബിജെപി സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചില്ല. അതേസമയം സുരക്ഷയുടെ കാര്യങ്ങള്‍ സുരക്ഷ ഏജന്‍സിയാണ് തീരുമാനിക്കേണ്ടതെന്നും രാഷ്‌ട്രീയ പാര്‍ട്ടികളല്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























