കോടിക്കണക്കിന് രൂപ വിറ്റുവരവ് ഉണ്ടായിട്ടും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാതെ പതഞ്ജലി മേധാവി ബാബ രാംദേവ്

ലോകത്ത് എന്തെല്ലാം പ്രോഡക്റ്റ് ഉണ്ടോ അതെല്ലാം നിര്‍മ്മിച്ച് വില്‍പ്പനയ്ക്ക് നല്‍കുകയാണ് ബാബാ രാംദേവ് മേധാവിയായിട്ടുള്ള പതഞ്ജലി ഉത്പന്നങ്ങള്‍. പറഞ്ഞിട്ട് എന്ത് കാര്യം. കമ്പനിയില്‍ പണിയെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സൗജന്യ സേവനം പറ്റില്ലെന്ന് വ്യക്തമാക്കി പതഞ്ജലി മുന്‍ കമ്പനി മേധാവി എസ്.കെ പാത്രയാണ് അവിടുത്തെ ജോലി രാജി വെച്ചിരിക്കുന്നത്. പതഞ്ജലി ആയുര്‍വേദ് ലിമിറ്റിഡിന്റെ സി.ഇ.ഒയായും പതഞ്ജലി ഫുഡ് പാര്‍ക്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നതിന് യോഗ ഗുരു ബാബ രാംദേവ് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ എസ്.കെ പാത്ര കമ്പനിയില്‍ ജോലി ചെയ്തത്. തുടക്കത്തില്‍ 317 കോടിയായിരുന്ന പതഞ്ജലിയുടെ വിറ്റുവരവ് പാത്ര സി.ഇ.ഒ ആയിരുന്ന സമയത്താണ് 2500 കോടിയിലേക്ക് ഉയരുന്നത്.
എന്നാല്‍ പിന്നീട് രാംദേവ് വാഗ്ദാനം പിന്‍വലിക്കുകയായിരുന്നുവെന്നും രണ്ട് പദവികള്‍ക്കും ശമ്പളം നല്‍കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി എസ്.കെ പാത്ര പറയുന്നു. സ്ഥാപനത്തിന് വേണ്ടി സൗജന്യ സേവനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ പാത്ര ഇത് എതിര്‍ക്കുകയും സ്ഥാപനത്തില്‍ നിന്ന് രാജി വെക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























