ഫ്‌ലെക്‌സി നിരക്ക് സംവിധാനം വഴി റയില്‍വേ വരുമാനത്തില്‍ വര്‍ദ്ധനവ്

പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്‌ലെക്‌സി നിരക്ക് സംവിധാനം നടപ്പാക്കിയത് വഴി റെയില്‍വെ വരുമാനത്തില്‍ വലിയ വര്‍ദ്ധന. പദ്ധതി നടപ്പാക്കി ഒരു വര്‍ഷത്തിനകം 540 കോടി നേടാനായെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.
ഫ്‌ലെക്‌സി നിരക്ക് വന്നതിനു ശേഷം യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. അതിനാല്‍ തന്നെ യാത്രക്കാര്‍ ഈ പദ്ധതിക്ക് എതിരല്ലെന്നും ഫ്‌ലെക്‌സി നിരക്ക് നിര്‍ത്താന്‍ റെയില്‍വെ ഉദ്ദേശിക്കുന്നില്ലെന്നും റെയില്‍വെ അധികൃതര്‍ വ്യക്താമാക്കി.
ചുരുങ്ങിയ കാലയളവില്‍ തുരന്തോ വണ്ടികള്‍ 140 കോടിയും ശതാബ്ദി വണ്ടികള്‍ 120 കോടിയും ഈ ഇനത്തില്‍ സംമ്പാദിച്ചു. പദ്ധതി പ്രകാരം മാസത്തില്‍ 80 കോടിയുടെ അധിക വരുമാനമാണ് റെയില്‍വെയ്ക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലാണ് റെയില്‍വെ രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളില്‍ ഫ്‌ലെക്‌സി നിരക്ക് ആരംഭിക്കുന്നത്. ഫെക്‌സി നിരക്ക് പ്രകാരം തിരക്കുള്ള സീസണുകളില്‍ ആകെ ടിക്കറ്റുകളുടെ 10 ശതമാനം മാത്രമാണ് സാധാരണ നിരക്കില്‍ ലഭ്യമാവുക. ഇതുകഴിഞ്ഞുള്ള ഓരോ 10 ശതമാനത്തിനും നിരക്ക് വ്യത്യാസപ്പെടും.
10 മുതല്‍ 50 ശതമാനം വരെ നിരക്കില്‍ വര്‍ദ്ധനയുണ്ടാകുന്ന രീതിയാലാണ് ഫ്‌ലെക്‌സി നിരക്ക്. 42 രാജധാനി വണ്ടികളും 46 ശതാബ്ദി വണ്ടിയും 54 തുരന്തോ വണ്ടികളുമാണ് സര്‍വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha

























