കാലതാമസം ഒഴിവാക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പില്‍ വരുത്തുന്നതിനും യു പി എ സര്‍ക്കാരിന്റെ കാലത്ത് രൂപവത്കരിച്ച 30 മന്ത്രിതല സമിതികള്‍ എടുത്തുകളഞ്ഞു

യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഭരണരീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റം വരുത്തുന്നു. മന്ത്രിതല സമിതികളും മന്ത്രിസഭാ ഉന്നതാധികാര സമിതികളും എടുത്തുകളഞ്ഞു. ആവശ്യമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് സെക്രട്ടറിയേറ്റും വേണ്ട നടപടിയെടുക്കും.
സുപ്രധാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയാതെവരുന്ന സാഹചര്യങ്ങളിലാണ് മന്ത്രിതല സമിതികളെ നിയോഗിച്ചിരുന്നത്. 21 മന്ത്രിതല സമിതികളും ഒന്‍പത് ഉന്നതാധികാര സമിതികളുമാണ് നിലവില്‍ ഉണ്ടായിരുന്നത്.
യു പി എ സര്‍ക്കാരിന്റെ കാലത്ത് രൂപവത്കരിച്ച 30 മന്ത്രിതല സമിതികളാണ് റദ്ദാക്കുന്നത്. കാലതാമസം ഒഴിവാക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പില്‍ വരുത്തുന്നതിനുമാണ് നടപടി. മന്ത്രിതല സമിതികള്‍ പരിഗണിച്ചിരുന്ന വിഷയങ്ങളില്‍ മന്ത്രിമാരും വിവിധ മന്ത്രാലയങ്ങളും ഇനി തീരുമാനം എടുക്കും.
https://www.facebook.com/Malayalivartha
























