ഉത്തര്‍പ്രദേശില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത... ലക്‌നൗവില്‍ ബലാത്സംഗം ചെറുത്തതിന് 16കാരിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ലക്‌നൗവില്‍ 16 വയസ്സുകാരിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ബലാത്സംഗം ചെറുത്തതിനെ തുടര്‍ന്നാണ് മുന്‍ഗ്രാമത്തലവനും ഒരുകൂട്ടം ആളുകളും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്.
ബസ്‌തി ജില്ലയിലെ ബന്‍വാലിയ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഏതാനും പേര്‍ 16 കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ ശക്‌തമായ എതിര്‍ത്തു. തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം പീഡകരെ സംരക്ഷിക്കാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ ശ്രമം ഈ കേസിലും ആവര്‍ത്തിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കേസ് ഒതുക്കിത്തീര്‍ക്കാനായിരുന്നു ആദ്യം പോലീസിന്റെ ശ്രമം.
കേസ് ഫയല്‍ ചെയ്‌തപ്പോള്‍ പീഡനത്തിനുള്ള വകുപ്പുകള്‍ ചാര്‍ജു ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതായും ആരോപണമുണ്ട്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. കേസില്‍ നാലു പേര്‍ കൂടി പിടിയിലാകാനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























