പെരുമാറ്റദൂഷ്യം രണ്ട് ഐപിഎസുകാരെ സർവീസിൽ നിന്ന് പുറത്താക്കി

ജോലിക്കു കൊള്ളില്ലെന്നു കണ്ടെത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ സർവീസിൽനിന്നു നീക്കി. ഛത്തീസ്ഗഡിൽ ഡിഐജി റാങ്കിൽ ജോലിചെയ്യുന്ന ഇരുവർക്കുമെതിരെ പെരുമാറ്റദൂഷ്യത്തിന് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു.
1983ൽ സംസ്ഥാന പൊലീസിൽ ചേർന്നു രണ്ടായിരത്തിൽ ഐപിഎസ് ലഭിച്ച എ.എം.ജുരി, 2002ൽ ഐപിഎസ് നേടിയ കെ.സി.അഗർവാൾ എന്നിവരാണു പുറത്തായത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള നിയമനകാര്യ സമിതിയുടെ അംഗീകാരത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഇവരെ പിരിച്ചുവിട്ടത്.
സർവീസ് ചട്ടപ്രകാരം, പൊതുതാൽപര്യം മുൻനിർത്തി കേന്ദ്രസർക്കാരിനു സംസ്ഥാനവുമായി കൂടിയാലോചിച്ചശേഷം ഉദ്യോഗസ്ഥരെ സർവീസിൽനിന്നു നീക്കം ചെയ്യാം. മൂന്നു മാസത്തെ നോട്ടിസ് നൽകണമെന്നു മാത്രം. ജനുവരിയിൽ രണ്ടുപേരെ സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടിരുന്നു.
https://www.facebook.com/Malayalivartha

























