Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് അവസാനം കുറിച്ച് ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് ഇന്നു നടക്കും

08 AUGUST 2017 09:01 AM IST
മലയാളി വാര്‍ത്ത

ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് അവസാനം കുറിച്ച് ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ രംഗത്തുവന്നതോടെയാണ് ഈ വര്‍ഷം നിയസമഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമായത്.

മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ കലാപവും ആറ് എം.എല്‍.എമാരുടെ രാജിയും കൂടുവിടാതിരിക്കാന്‍ 44 എം.എല്‍.എമാരെ ബംഗളുരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചതുമെല്ലാം ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി.

കോണ്‍ഗ്രസിനു വോട്ട് ചെയ്യുമെന്ന് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച വഗേല ഇപ്പോള്‍ നിശബ്ദത പാലിക്കുന്നത് ശ്രദ്ധേയം. അഹമ്മദ് പട്ടേലിന് ജയിക്കാന്‍ 45 വോട്ടുകളാണു വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 44 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. രണ്ട് എന്‍.സി.പി. എം.എല്‍.മാര്‍, ജെ.ഡി(യു), ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്നിവരുടെ ഓരോ എം.എല്‍.എമാര്‍ എന്നിവരിലാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന് നിലപാടെടുത്തിട്ടില്ലെന്ന് എന്‍.സി.പി. നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

അതേസമയം അഹമ്മേദ് പട്ടേല്‍ പട്ടിക സമര്‍പ്പിച്ചപ്പോള്‍ എന്‍.സി.പി, ജെ.ഡി(യു) നേതാക്കള്‍ ഒപ്പമുണ്ടായിരുന്നുവെന്നതു ശ്രദ്ധേയം. ബംഗളുരുവില്‍ ഒരാഴ്ചത്തെ റിസോര്‍ട്ട് വാസത്തിനുശേഷം ഇന്നലെ ഗുജറാത്തില്‍ തിരിച്ചെത്തിയ എം.എല്‍.എമാരെ ആനന്ദ് ജില്ലയിലെ റിസോര്‍ട്ടിലാക്കിയിട്ടുണ്ട്. ആരും ക്രോസ് വോട്ട് ചെയ്തില്ലെങ്കിലും നോട്ട രേഖപ്പെടുത്തിയില്ലെങ്കിലും പട്ടേലിന്റെ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരു വോട്ട് കൂടി വേണം.

ഷാ, സ്മൃതി എന്നിവരെ കൂടാതെ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബല്‍വന്ത്‌സിങ് രാജ്പുത്തും ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നുണ്ട്. അതേസമയം ബംഗളുരുരിലെ റിസോര്‍ട്ടിലേക്കു പോകാത്ത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

വഗേലയുടെ വിപ്ലവം തുടങ്ങുന്നതിനുമുമ്പ് 182 അംഗ സഭയില്‍ 57 എം.എല്‍.എമാരായിരുന്നു കോണ്‍ഗ്രസിനുള്ളത്. എം.എല്‍.എമാരില്‍ ആറുപേര്‍ രാജിവച്ചതോടെ 51 പേരായി. വഗേല പക്ഷത്ത് ഇപ്പോള്‍ ഏഴ് എം.എല്‍.എമാരാണ് ഉള്ളതെന്നാണ് അനുമാനം. ഇവരില്‍ ചിലരെ ഒപ്പം നിര്‍ത്താനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്.

121 എം.എ.എഎമാരുള്ള ബി.ജെ.പിക്ക് രണ്ടുപേരെ അനായാസം വിജയിപ്പിച്ചെടുക്കാം. എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിയുടെ കൈയില്‍ 31 വോട്ടുകളേ ഉള്ളു. അതേ സമയം, അഹമ്മദ് പട്ടേലിന്റെ പരാജയം ഉറപ്പാണെന്നു മുഖ്യമന്ത്രി വിജയ് രൂപാണി അവകാശപ്പെട്ടു. ഗുജറാത്ത് നിയമസഭയിലേക്ക് ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായാണു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (11 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (20 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (25 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends