ഉത്തര്‍ പ്രദേശ് വീണ്ടും പുകയുന്നു... യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തതിന് ശേഷം ആസിഡ് കുടിപ്പിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ട്കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ബഹേരിക്ക് സമീപം ബറേയ്‌ലിയിലാണ് സംഭവം. നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
അയിത്പുര ഗ്രാമത്തില്‍ വയലില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തില്‍ വീണ്ടുമൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദുരഭിമാന കൊലയാണോ ഇതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉത്തരാഖണ്ഡ് സ്വദേശിനിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























