തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടിയന്തര യോഗം; ഗുജറാത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ വീണ്ടും വൈകുന്നു

ഗുജറാത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ വൈകുന്നു. വിമത എംഎല്‍എമാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതിയെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത്. വോട്ടുചെയ്തശേഷം രണ്ട് വിമതര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഇവരുടെ വോട്ട് അസാധുവാക്കണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകമ്മിഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാന്‍ കമ്മിഷന്‍ ഡല്‍ഹിയില്‍ അടിയന്തരയോഗം ചേര്‍ന്നു. ഇതിനുശേഷമേ വോട്ടെണ്ണല്‍ തുടങ്ങാനിടയുള്ളു.
https://www.facebook.com/Malayalivartha

























