Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

രണ്ട് കോണ്‍ഗ്രസ് വിമതര്‍ കാലുമാറിയത് വെറുതേയായി; രാത്രി മുഴുവന്‍ നീണ്ട ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ അഹമ്മദ് പട്ടേലിന് വിസ്മയ വിജയം; ഇനി കുറ്റപ്പെടുത്തലുകള്‍ ബാക്കി

09 AUGUST 2017 08:45 AM IST
മലയാളി വാര്‍ത്ത

ഏറെ നാടകീയതയ്‌ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന അന്തിമ വിജയം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഫലം പുറത്തുവന്നത്. എട്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്.

സ്വന്തം പാളയത്തിലെ വോട്ടു ചോര്‍ച്ചയും ബിജെപിക്കു വലിയ ആഘാതമായി. ഒരു ബിജെപി. എം.എല്‍.എ.യുടെ വോട്ടടക്കം നേടിയാണ് പട്ടേല്‍ വിജയിച്ചത്. മറ്റ് രണ്ട് സീറ്റുകളില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു. ഗുജറാത്തില്‍ വലിയ കുതിരക്കച്ചവടം ആണ് ഇത്തവണ നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് 6 എംഎല്‍എമാര്‍ ആദ്യം രാജിവച്ചു. പിന്നെ ശങ്കര്‍ സിങ് വഗേലയ്‌ക്കൊപ്പം ഏഴു പേരും. ഇതോടെയാണ് 57 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് പട്ടേലിന്റെ വിജയത്തിനായി വിയര്‍പ്പൊഴുക്കേണ്ടി വന്നത്. കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ ബല്‍വന്ത്‌സിങ് രാജ്പുത് പരാജയപ്പെട്ടു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ ക്യാമ്പ് ചെയ്ത് പട്ടേലിനെ തോല്‍പ്പിക്കാന്‍ കരുക്കള്‍ നീക്കി. എന്നാല്‍ അതിനെ സമര്‍ത്ഥമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേല്‍ അതിജീവിച്ചു. രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറച്ചത്. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നീ എംഎല്‍എ.മാരുടെ വോട്ടാണ് അസാധുവാക്കിയത്. 

ബിജെപി. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്ത ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെയും സ്മൃതി ഇറാനിയേയും കാണിച്ചതാണ് അസാധുവാക്കാന്‍ കാരണം. പാര്‍ട്ടി ഏജന്റിനെ അല്ലാതെ മറ്റാരെയും വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ കാണിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതാണ് പട്ടേലിന് തുണയായത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമാണ് ഈ വിജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടാനുമായി.

വിമതരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യം കമ്മിഷനെ സമീപിച്ചത്. പാര്‍ട്ടി പ്രതിനിധികളല്ലാത്തവര്‍ക്ക് ഈ എംഎല്‍എ.മാര്‍ തങ്ങളുടെ വോട്ട് പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോദൃശ്യങ്ങളടക്കമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വിമത എംഎല്‍എ.മാര്‍ തങ്ങളുടെ വോട്ടുകള്‍ അമിത് ഷായെയും സ്മൃതി ഇറാനിയെയും കാണിച്ചെന്ന് നേതാക്കള്‍ കമ്മിഷനോട് പറഞ്ഞു. വീഡിയോ പരിശോധിച്ച് തീരുമാനിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തുടര്‍ന്ന് ബിജെപി നേതാക്കളുടെ ഊഴമായി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാരുടെ നിരതന്നെ കമ്മിഷനിലെത്തി. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് അവര്‍ കമ്മിഷനെ ധരിപ്പിച്ചു. വോട്ടെടുപ്പ് നടക്കുമ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസോ തിരഞ്ഞെടുപ്പ് നിരീക്ഷകരോ ഉന്നയിക്കാത്ത ആരോപണമാണ് ഡല്‍ഹിയില്‍ അവര്‍ ഉന്നയിക്കുന്നതെന്ന് ബിജെപി. ആരോപിച്ചു.

ബിജെപിക്ക് രണ്ടു പേരെയും കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെയും ജയിപ്പിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു ഗുജറാത്ത് നിയമസഭയിലെ കക്ഷിനില. 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 57 അംഗങ്ങളുണ്ടായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇവരില്‍ ആറുപേര്‍ നിയമസഭാംഗത്വം രാജിവച്ചു. ശേഷിച്ച 51 പേരില്‍ ഏഴുപേര്‍ വിമതനേതാവ് ശങ്കര്‍സിങ് വഗേലയോടൊപ്പം നിലയുറപ്പിച്ചു. മുന്മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വഗേല ഈയിടെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണു ഫലം പുറത്തുവന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടുചെയ്തശേഷം ബാലറ്റ് പേപ്പര്‍ പരസ്യമായി ഉയര്‍ത്തിക്കാട്ടിയ രണ്ടു വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ പ്രകാരം വോട്ടു ചെയ്തത് അതതു കക്ഷികളുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ മാത്രമേ കാണിക്കാവൂ. വോട്ടിങ്ങിന്റെ വീഡിയോ പരിശോധിച്ചപ്പോള്‍ രണ്ട് എംഎല്‍എമാര്‍ ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. 1961ലെ തിരഞ്ഞെടുപ്പു ചട്ടം 39 എ, 39 എ എ എന്നിവ പ്രകാരം റിട്ടേണിങ് ഓഫിസറോട് ഈ വോട്ടുകള്‍ രണ്ടും അസാധുവാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ത്ഥിക്കു ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയിരുന്നു. 43 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും എന്‍സിപി, ജെഡിയു എന്നിവയുടെ ഓരോ എംഎല്‍എമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. മുതിര്‍ന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടര്‍ന്നു ഗുജറാത്തില്‍ ക്ഷീണത്തിലായ കോണ്‍ഗ്രസിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. ഏറ്റവും വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ വിജയം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (13 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (22 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (27 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (3 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends