യഥാസമയം ആംബുലന്‍സ് ലഭ്യമായില്ല, യുവതിക്ക് കുഞ്ഞിനെ നഷ്ടമായി

ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് സ്‌ട്രെച്ചറില്‍ ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടമായി. ഒഡീഷയിലെ റായഗാഡ ജില്ലയിലുള്ള ആലം സികകയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് എത്തിക്കാന്‍ പോലും കഴിയാതെ വന്നതോടെ ഗ്രാമവാസികള്‍ യുവതിയെ സ്‌ട്രെച്ചറില്‍ എടുത്തുകൊണ്ട് പോവുകയായിരുന്നു.
പിന്നീട് ഒരു പിക്കപ്പ് വാനില്‍ കുറച്ച് ദൂരം എത്തിച്ചെങ്കിലും ഒരു നദി കടക്കേണ്ടിയിരുന്നതിനാല്‍ വീണ്ടും സ്‌ട്രെച്ചറിനെ ആശ്രയിക്കേണ്ടി വന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതി പെണ്‍കുട്ടിയെ പ്രസവിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വികസനം എന്ന വാക്കു പോലും എത്തിനോക്കിയിട്ടില്ലാത്ത പ്രദേശമാണ് റായഗാഡയിലെ ഫക്കേരി ഗ്രാമം. ജനങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് റോഡുപോലും അധികാരികള്‍ ഇവിടെ ഒരുക്കിയിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവതിയ്ക്കും ഇതേ ദുരനുഭവം ഉണ്ടായെങ്കിലും അതൊന്നും അധികാരികളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























