12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

ഇന്ത്യന്‍ പാരന്മാരായ 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. പുലര്‍ച്ചെ ഡെല്‍ഫ്റ്റ് ദ്വീപില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കനേഷുമാരി നാവിക താവളത്തിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ടു ബോട്ടുകളും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലങ്കന്‍ നാവികസേനയുടെ ബോട്ട് ഇടിച്ച് ഒരു മത്സ്യബന്ധന ബോട്ടിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ലങ്കന്‍സേനയുടെ കസ്റ്റഡിയിലുള്ള തൊഴിലാളികളെയും ബോട്ടുകളും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ പുതുകോട്ടൈ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
ആഗസ്റ്റ് എട്ടിന് 49 തമിഴ് മത്സ്യത്തൊഴിലാളികളെയും 12 ബോട്ടുകളും ശ്രീലങ്കന്‍ സേന പിടികൂടിയിരുന്നു. ലങ്കന്‍ ജയിലുകളില്‍ കഴിയുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
സര്‍ക്കാര്‍ കണക്ക് പ്രകാരം 64 മത്സ്യത്തൊഴിലാളികളും 125 ബോട്ടുകളും ശ്രീലങ്കയുടെ കസ്റ്റഡിയിലുണ്ട്.
https://www.facebook.com/Malayalivartha

























