മുണ്ടെയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. മുണ്ടെയുടെ കാറില്‍ ഇടിച്ച ടാറ്റ ഇന്‍ഡിക കാര്‍ ഓടിച്ച ഗുര്‍വിന്ദര്‍ സിംഗ് (32) ആണ് അറസ്റ്റിലായത്. സിംഗ് ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാണോ വാഹനം ഓടിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
അപകടകരമായ വിധത്തില്‍ അശ്രദ്ധയോടെ വാഹനം ഓടിച്ച് മരണത്തിന് ഇടയാക്കിയ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഡല്‍ഹിയിലെ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരനാണ് സിംഗ്.
ഇന്നു രാവിലെ 6.20 ഓടെ പൃഥ്വിരാജ് റോഡ്- തുഗ്ലക് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. സിംഗ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി മുണ്ടെയുടെ മാരുതി സുസുകി എസ്എക്‌സ്4 കാറില്‍ ഇടിക്കുകയായിരുന്നു. മുണ്ടെ ഇരുന്ന വശത്താണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ മുണ്ടെയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടു മണിയോടെ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























