ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് രാജ്യസഭയില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ്

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് രാജ്യസഭയില്‍ പ്രൗഢഗംഭീരമായ യാത്രയയപ്പ്. ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന്റെ സഭാ നേതാവ് ഗുലാം നബി ആസാദും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകീര്‍ത്തിച്ചു. ഹമീദ് അന്‍സാരിയില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്നും സേവനം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംഘര്‍ഷ സാഹചര്യങ്ങളില്‍ മിതഭാഷിയായി സഭയെ നിയന്ത്രിച്ച നാഥനാണ് ഹമീദ് അന്‍സാരിയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ആരോടും വിവേചനം കാണിക്കാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ എല്ലായിപ്പോഴും അദ്ദേഹത്തിന് സാധിച്ചത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭയെ ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ വിജയിച്ച മികച്ച അംപയറായിരുന്നു ഹമീദ് അന്‍സാരിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാവരോടും സഹിഷ്ണുതയോടെ പെരുമാറിയ അദ്ദേഹത്തിന്റെ മുഖത്ത് നിന്നും ചിരിമാഞ്ഞിരുന്നില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. വിവിധ കക്ഷി നേതാക്കള്‍ ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിച്ച് സംസാരിച്ചു.
https://www.facebook.com/Malayalivartha

























