അസാമില്‍ അഫ്‌സ്പ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു

സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ആമ്ഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) അസാമില്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. ആഗസ്റ്റ് 31 ശേഷം സംസ്ഥാനത്ത് അഫ്‌സ്പ നീട്ടില്ലായെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില സംമ്പന്ധിച്ച് ആഗസ്റ്റ് ആദ്യം നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
അസാം അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിന്റെയും നാഗാലാന്റിന്റയും മേഘാലയയുടെയും മേഖലകളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇവിടങ്ങള്‍ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുമായിരിക്കുമെന്നും സംസ്ഥാനത്ത് മുഴുവന്‍ അഫ്‌സ്പ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവില്ലെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് പറയുമ്പോഴും അഫ്‌സ്പ നീട്ടണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം.
1990 നവംമ്പറിലാണ് തീവ്രവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് അസാമിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അസാമില്‍ അഫ്&്വംിഷ;സ്പ പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha

























