മേഘാലയയില്‍ ഭര്‍ത്താവിന്റേയും മക്കളുടേയും മുമ്പില്‍വച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം വെടിവച്ചു കൊന്നു

മേഘാലയില്‍ അജ്ഞാതരായ തീവ്രവാദികള്‍ 35-കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ ശേഷം വെടിവച്ചു കൊലപ്പെടുത്തി. സൗത്ത് ഗാരോ ഹില്‍സ് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ യുവതിയുടെ ഭര്‍ത്താവിനെയും അഞ്ചു മക്കളെയും വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം അവരെ സാക്ഷിനിര്‍ത്തി യുവതിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് തലയില്‍ വെടിവച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ നെറ്റിയിലേക്ക് ആറുതവണ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു.
നിരോധിത തീവ്രവാദസംഘടനയായ ഗാരോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. മേഘാലയിലെ മൂന്ന് ഗാരോ ഹില്‍സ് ജില്ലകളിലും നടന്നിട്ടുള്ള മിക്ക കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും ഇവര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























