നരേന്ദ്രമോദി സെപ്‌റ്റംബറില്‍ അമേരിക്കയിലേക്ക്; ഒബാമയുമായി കൂടിക്കാഴ്‌ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ യുഎസ് മോദിക്കു വീസ നിഷേധിച്ചിരുന്നു. മോദി പ്രധാനമന്ത്രിയായതോടെ മുന്‍നിലപാടുകളില്‍ നിന്നും മലക്കം മറിഞ്ഞ അമേരിക്ക മോദിയുമായ ചങ്ങാത്തം കൂടാനുള്ള ശ്രമം ആരംഭിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ അഭിനന്ദനവുമായി ആദ്യമെത്തിയ രാജ്യങ്ങളിലൊന്ന് യുഎസായിരുന്നു. ഒബാമ മോദിയെ ടെലിഫോണില്‍ അഭിനന്ദിച്ചിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണമാണ് മോദി യുഎസ് സന്ദര്‍ശനത്തിനൊരുങ്ങുന്നത്. സെപ്‌റ്റംബര്‍ 26-നു ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മോദി സംസാരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനോടനുബന്ധിച്ച ദിവസങ്ങളില്‍ ബറാക് ഒബാമയുമായി കൂടിക്കാഴ്‌ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായേക്കും. യുപിഎ സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അമേരിക്ക മോദിയുമായി അടുക്കാനുള്ള ശ്രമത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























