ലോക്‌സഭ സ്പീക്കറായി സുമിത്ര മഹാജനെ തെരഞ്ഞെടുത്തു

പതിന്നാറാം ലോക്‌സഭയുടെ സ്പീക്കറായി സുമിത്ര മഹാജനെ തെരഞ്ഞെടുത്തു . ലോക്‌സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് സുമിത്ര മഹാജന്‍. കഴിഞ്ഞ ലോക്‌സഭയിലെ മീരാകുമാറാണ് ആദ്യ വനിതാ സ്പീക്കര്‍. 1989 മുതല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുമിത്രാ മഹാജന്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് അവര്‍ ലോക്‌സഭയിലെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ 19 എംപിമാര്‍ സുമിത്ര മഹാജന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മുഖ്യപ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുകയാണ് പതിവെങ്കിലും ഇത്തവണ എഐഎഡിഎംകെയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അവര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കറാകും. കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കുകയാണെങ്കില്‍ കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























