നരേന്ദ്രമോദിയുടെ അമ്മയ്‌ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അമ്മ വക സമ്മാനം

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്നിന് പാക്കിസ്ഥാനില്‍ നിന്നും സ്‌നേഹപൂര്‍വ്വം ഒരു സാരി സമ്മാനം നല്‍കി. സമ്മാനം അയിച്ചു കൊടുത്തത് മറ്റാരുമല്ല, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ്. ട്വിറ്ററിലൂടെയാണ് തന്റെ അമ്മക്കു ലഭിച്ച സ്‌നേഹ സമ്മാനത്തെ കുറിച്ച് മോദി പ്രതികരിച്ചത്. നവാസ് ഷെരിഫ്‌ജി എന്റെ അമ്മയ്‌ക്ക് മനോഹരമായ ഒരു വെള്ളസാരി സമ്മാനമായി അയച്ചു തന്നു. എനിക്ക് അദ്ദേഹത്തിനോട് വളരെയധികം നന്ദിയുണ്ട്. ഇന്നു തന്നെ ഞാന്‍ അത് അമ്മയ്‌ക്ക് അയച്ചുകൊടുക്കും. വൈകുന്നേരത്തോടെ ഹീരാബെന്നിന്റെ കൈവശം സാരി എത്തുകയും ചെയ്‌തു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഷെരീഫ് എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനു ശേഷം വികാരനിര്‍ഭരമായ ചര്‍ച്ചയാണ് നടന്നതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. നേരത്തെ മോദി അമ്മയ്‌ക്ക് മധുരം നല്‍കുന്ന പടം ട്വീറ്റ് ചെയ്‌തതും ഷെരിഫും അദ്ദേഹത്തിന്റെ അമ്മയും കണ്ടിരുന്നു. ഈ പടം ഷെരിഫിന്റെ അമ്മയെ വല്ലാതെ സ്വാധീനിച്ചതായും ഷെരിഫ് മോദിയോട് പറഞ്ഞതായും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























