സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം; 12 പേര്‍ക്ക് പരുക്ക്

അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം. ദൗത്യസേനയും ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ഓളം പേര്‍ക്ക് പരുക്കേറ്റു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിനിടെയാണ് സംഭവം. സിഖ് നേതാവിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയെന്നാണ് വിവരം.
ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും മറ്റൊരു സിക്ക് വിഭാഗമായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ആദ്യം സംസാരിക്കുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ആ്വ്യം സംസാരിക്കണമെന്ന് ശിരോമണി അകാലിദളിന്റെ സിമ്രാന്‍ജിത് സിംഗ് ശഠിക്കുകയും എസ് പി ജി സി വിഭാഗത്തില്‍ നിന്ന് മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്‌പരം വാള്‍ വീശുകയും കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























