കാലില്‍ തൊട്ട് വന്ദിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോഡി

താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ കാലില്‍ തൊട്ട് വന്ദിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ട്ടി എം.പിമാരോടാണ് മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്. പാദസേവയ്ക്കും മുഖസ്തുതിക്കും തുല്യമാണ് ഇത്തരം നടപടിയെന്നും മോഡി പറഞ്ഞു.
അംഗങ്ങള്‍ പാര്‍ലമെന്റില്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ സംസാരിക്കുന്നതിനു മുന്‍പ് നന്നായി പഠിച്ച് വരണമെന്നും പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് അനുസൃതമായ വിധത്തില്‍ മറുപടി നല്‍കാന്‍ ഒരുങ്ങിയിരിക്കണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോഡി നിര്‍ദേശിച്ചു.
ഫയലുകള്‍ തീര്‍പ്പുകല്പിക്കുന്നതില്‍ മന്ത്രിമാര്‍ താമസം വരുത്തരുതെന്നും വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഫയലുകള്‍ കെട്ടിക്കിടക്കുന്ന രീതി അവസാനിപ്പിക്കണം. ഫയലുകളില്‍ മൂന്നു മുതല്‍ ഏഴു ദിവസങ്ങളില്‍ തീര്‍പ്പുണ്ടാക്കണം. ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കാലതാമസം വരുത്താതെ മറപടി നല്‍കണമെന്നും മോഡി നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























