കുട്ടിക്കടത്ത് സിബിഐലേക്ക്... കുട്ടികളെ കടത്തിയത് മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്‌ഡ് മുഖ്യമന്ത്രി; സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ ഉറച്ച നിലപാട് എടുത്തതോടെ അന്വേഷണം സിബിഐക്ക് വിടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. സിബിഐ അന്വേഷണത്തെ സ്വഗതം ചെയ്യുന്നുവെന്ന് ജാര്‍ഖണ്‌ഡ് വ്യക്തമാക്കിക്കഴിഞ്ഞു.
കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു പോയ സംഭവംമനുഷ്യക്കടത്ത് തന്നെയാണെന്ന് ജാര്‍ഖണ്‌ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ഇതേ കുറിച്ച് ഉന്നതതല അന്വേഷണം നടത്തും. സിബിഐ അന്വേഷണത്തേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടത്തോടെ കടത്തുന്നതിന് പിന്നിലെ താത്‌പര്യം എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. അനാഥരല്ലാത്ത കുട്ടികളെ അനാഥാലയത്തിലേക്ക് കൊണ്ടുപോയത് ദു:ഖകരമാണ്. കുട്ടികളെ മറ്റേതങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവോ എന്ന് പരിശോധിക്കും. പ്രശ്‌നത്തെ വര്‍ഗീയവത്‌കരിക്കാന്‍ ശ്രമിക്കരുതെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























