ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിച്ചേക്കും

അന്തരിച്ച കേന്ദ്ര നഗരവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിച്ചേക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തി. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ മൂന്നിനാണ് ഗോപിനാഥ് മുണ്ടെ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഹൃദയാഘാതം സംഭവിച്ചതും കരളിന് ക്ഷതമേറ്റതുമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























