ബീഹാറില്‍ പ്രളയത്തെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ മൃതദേഹം ചുമന്ന് കൊണ്ടുപോയി

ബീഹാറില്‍ പ്രളയത്തെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം അനുവദിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ചുമന്നു കൊണ്ടുപോയി. വടക്കന്‍ ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ശ്രീകൃഷ്ണാ മെഡിക്കല്‍ കോളേജിലാണ് സംഭവം.
പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതരോട് വാഹനം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും തരാന്‍ താല്‍പര്യപ്പെട്ടില്ലെന്ന് മരണപ്പെട്ട അഭിഷേക് കുമാര്‍, ബുന്‍ഡി എന്നിവരുടെ ബന്ധുക്കളായ രാജു മഹത്വോ, സഞ്ജയ് പസ്വാന്‍ എന്നിവര്‍ പറഞ്ഞു. ആംബുലന്‍സ് അനുവദിക്കാതതിനെ തുടര്‍ന്ന് 250 മീറ്ററോളം മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടുപോയതിനു ശേഷം സ്വാകാര്യ വാഹത്തില്‍ കൊണ്ടു പോവുകയായിരുന്നു.
എന്നാല്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അവര്‍ മൃതദേഹം കൊണ്ടുപോവുകയായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് ജി.കെ.താക്കൂര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഉത്തരവിട്ടെന്നും കുറ്റം ചെയ്തവരുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























