തമിഴ്‌നാട്ടില്‍ ഇനി അമ്മ ഉപ്പും

അമ്മ ബ്രാന്‍ഡില്‍ കുപ്പിവെള്ളവും ഭക്ഷണവും പച്ചക്കറിയും വിപണിയിലിറക്കിയ തമിഴ്‌നാട്ടില്‍ അതേ പേരില്‍ ഉപ്പ് പുറത്തിറക്കുന്നു. മുഖ്യമന്ത്രി ജയലളിതയെ അനുയായികള്‍ സ്‌നേഹപൂര്‍വ്വം അമ്മ എന്നാണ് വിളിക്കുന്നത്.
ഡബിള്‍ ഫോര്‍ട്ടിഫൈഡ്, റിഫൈന്‍ഡ് ഫ്രീ ഫ്‌ളോ അയഡൈസ്‌ഡ്, ലോ സോഡിയം എന്നിങ്ങനെ മൂന്നുതരത്തിലുള്ള ഉപ്പാണ് കുറഞ്ഞ വിലയ്‌ക്ക് തമിഴ്‌നാട് സാള്‍ട്ട് കോര്‍പറേഷന്‍ വിപണിയിലെത്തിക്കുന്നത്. ജനങ്ങള്‍ക്ക് നിലവാരമുള്ള, ആരോഗ്യകരമായ ചെലവുകുറഞ്ഞ ഉപ്പ് നല്‍കുകയാണു ലക്ഷ്യം. ബുധനാഴ്‌ച മുതല്‍ അമ്മ ഉപ്പ് തമിഴ്‌നാട്ടില്‍ ലഭ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























