രാജീവ് ഗാന്ധി വധക്കേസ്; പേരളറിവാളന് പരോള്‍; 26 വര്‍ഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന് പരോള്‍ അനുവദിച്ചു. തമിഴ്‌നാട് സര്‍ക്കാരാണ് തീരുമാനം എടുത്തത്. ഒരു മാസത്തേക്കാണ് പേരറിവാളന് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ അമ്മ അര്‍പുതാമ്മാളിന്റെ അപേക്ഷയിലാണ് പരോള്‍ അനുവദിച്ചത്. അച്ഛന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി അമ്മ പരോളിന് അപേക്ഷ നല്‍കിയത്. 26 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരുന്നത്.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ നളിനി ഒഴികെ മറ്റാരും 26 വര്‍ഷമായി പുറംലോകം കണ്ടിട്ടില്ല. രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായ പേരറിവാളന്‍ 1991 മുതല്‍ ജയിലിലാണ്. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. തുടര്‍ന്ന് രാജീവ് വധക്കേസിലെ പ്രതികള്‍ക്ക് ജയില്‍മോചനം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. എല്‍ടിടിക്കാര്‍ക്ക് ബാറ്ററി വാങ്ങി നല്‍കിയെന്ന കുറ്റമാണ് പേരറിവാളന്റെ പേരില്‍ ചുമത്തപ്പെട്ടത്.
https://www.facebook.com/Malayalivartha
























