ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ നീക്കം

ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ ഡീസലിന് ലിറ്ററിന് രണ്ടു രൂപയെങ്കിലും കൂടിയേക്കും. നിലവില്‍ ലിറ്ററിന് 1.65 രൂപ നഷ്‌ടത്തോടെയാണ് കമ്പനികള്‍ ഡീസല്‍ വില്‌ക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. രണ്ടുരൂപ കൂട്ടിയാല്‍ കമ്പനികള്‍ക്ക് നഷ്‌ടം നികത്താം.
ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങളില്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തു കളയുന്നതിനുള്ള ശുപാര്‍ശ കൂടി ഉള്‍പ്പെടുത്താന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അവകാശം നേരത്തെ യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നല്‌കിയിരുന്നു. ഇതു പിന്‍വലിക്കാനും സാധ്യതയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























